ഓണത്തിന് 2 മാസത്തെ പെൻഷൻ 3,200 രൂപ വീതം ലഭിക്കും

 


ഓണം പ്രമാണിച്ച് 2 മാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ ആകെ 1,762 കോടി രൂപയാണ് അനുവദിച്ചത്. ആഗസ്റ്റ് 23ന് ഉള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

Post a Comment

Previous Post Next Post