പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഇനി ഡിജിലോക്കര്‍ ഇൻസ്ററാള്‍ ചെയ്യണം. ഓഗസ്റ്റ് 5 മുതല്‍, പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ഡിജിലോക്കറില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈൻ ആയി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്ബ് അപേക്ഷകര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറില്‍ ആവശ്യമായ അനുബന്ധ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകര്‍ രേഖകള്‍ ഡിജിലോക്കര്‍ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ യഥാര്‍ത്ഥ രേഖകള്‍ ഇനി കൊണ്ടുപോകേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് ഓരോ വര്‍ഷവും നൂറുകണക്കിന് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പ്രോസസ്സിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകള്‍ മുഖേനയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനില്‍ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുള്‍പ്പെടെ പിശകുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഓണ്‍ലൈൻ അപേക്ഷാ സമര്‍പ്പിക്കുന്നതിന് ഡിജിലോക്കര്‍ വഴി ആധാര്‍ രേഖകള്‍ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷകര്‍ക്ക് ഇന്ത്യയിലെ താമസക്കാരാണ് എന്നതിനുള്ള തെളിവായി സ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ആധാര്‍ കാര്‍ഡ്, നിലവിലെ റേഷൻ കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബില്‍, ആദായനികുതി രേഖകള്‍ എന്നിവ ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നല്‍കാവുന്നതാണ്. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ജനന സര്‍ട്ടിഫിക്കറ്റുകള്‍, പാൻ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ടുകള്‍, വോട്ടര്‍ ഐഡികള്‍ തുടങ്ങിയ നിര്‍ണായകവും ഔദ്യോഗികവുമായ രേഖകള്‍ സംരക്ഷിക്കാൻ നിങ്ങള്‍ക്ക് ഡിജിലോക്കര്‍ ഉപയോഗിക്കാവുന്നതാണ്. പ്ലേ സ്റ്റോറില്‍ നിന്നോ, ddigilocker.gov.in എന്ന ആപ്പ് വഴിയോ നിങ്ങള്‍ക്ക് ഡിജി ലോക്കര്‍ ആക്‌സസ് ചെയ്യാം.
Passport

Post a Comment