കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ല; 22 ക​ണ്ട​ക്ട​ർ​മാ​ർ​ക്കു പി​ഴ​ശി​ക്ഷ

 


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റി​ല്ലാ​തി​രു​ന്ന കാ​ര​ണ​ത്താ​ൽ 22 ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പി​ഴ ശി​ക്ഷ. ഇ​തി​ൽ ഏ​ഴ് പേ​ർ ബ​ദ​ലി ക​ണ്ട​ക്ട​ർ​മാ​രാ​ണ്. 500 രൂ​പ മു​ത​ൽ 5,000 രൂ​പ വ​രെ​യാ​ണ് പി​ഴ.


ഈ ​തു​ക ഓ​ഗ​സ്റ്റ് മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽ നി​ന്നും ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വി​റ​ങ്ങി. ഒ​രു ക​ണ്ട​ക്ട​ർ​ക്ക് 5,000, നാ​ല് പേ​ർ​ക്ക് 3,000, ഏ​ഴ് പേ​ർ​ക്ക് 2,000, ആ​റ് പേ​ർ​ക്ക് 1,000, നാ​ല് പേ​ർ​ക്ക് 500 രൂ​പ വീ​ത​മാ​ണ് പി​ഴ ശി​ക്ഷ.


യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ല്കി​യി​ല്ല, ല​ഗേ​ജ് ചാ​ർ​ജ്ജ് ഈ​ടാ​ക്കി​യി​ല്ല, 30 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഹാ​ഫ്ടി​ക്ക​റ്റ് ന​ല്കി​യി​ല്ല , ഫു​ൾ ടി​ക്ക​റ്റ് ഈ​ടാ​ക്കേ​ണ്ട കു​ട്ടി​ക​ൾ​ക്ക് ഹാ​ഫ് ടി​ക്ക​റ്റ് ന​ല്കി​യ​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ​ക്കാ​ണ് പി​ഴ ശി​ക്ഷ.


സം​സ്ഥാ​ന​ത്തെ വി​വി​ധ ഡി​പ്പോ​ക​ളി​ലു​ള്ള ക​ണ്ട​ക്ട​ർ​മാ​ർ​ക്കാ​ണ് ശി​ക്ഷ കി​ട്ടി​യി​രി​ക്കു​ന്ന​ത്. വി​വി​ധ യൂ​ണി​റ്റു​ക​ളി​ലേ​യും സ്ക്വാ​ഡു​ക​ളി​ലെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​ത്.


യാ​ത്ര​ക്കാ​ര​ന് ടി​ക്ക​റ്റി​ല്ലെ​ങ്കി​ൽ ക​ണ്ട​ക്ട​ർ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്ന സ​മീ​പ​കാ​ല​ത്തെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ടി​ക്ക​റ്റി​ല്ലാ​ത്ത യാ​ത്ര​ക്കാ​രെ ചെ​ക്ക​ർ​മാ​ർ ക​ണ്ടെ​ത്തി​യാ​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ട​ക്ട​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ സ​സ്പെ​ൻ​ഷ​ൻ വ​രെ​യാ​യി​രു​ന്നു.


ഇ​തി​ന് മാ​റ്റം വ​രു​ത്തി​യാ​ണ് പി​ഴ ശി​ക്ഷ​യാ​യി നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 30 - ൽ ​താ​ഴെ യാ​ത്ര​ക്കാ​രു​ള്ള ബ​സി​ൽ ഒ​രാ​ൾ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ 5,000 രൂ​പ​യാ​ണ് പി​ഴ.


31 മു​ത​ൽ 47 യാ​ത്ര​ക്കാ​രു​ള്ള ബ​സാ​ണെ​ങ്കി​ൽ പി​ഴ​ത്തു​ക 3,000 . 65 വ​രെ യാ​ത്ര​ക്കാ​രു​ണ്ടെ​ങ്കി​ൽ 2,000 രൂ​പ​യാ​ണ്. 65-ൽ ​കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രാ​ണെ​ങ്കി​ൽ 1,000 രൂ​പ പി​ഴ ന​ൽ​ക​ണം. ആ​ദ്യ​ത്തെ കേ​സി​നാ​ണ് ഈ ​പി​ഴ. ആ​വ​ർ​ത്തി​ച്ചാ​ൽ ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി ഉ​ണ്ടാ​വും.

Post a Comment

Previous Post Next Post