ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപ്പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന് തീപ്പിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചാണ് തീപ്പിടിത്തമുണ്ടായത്. വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതോടെ വൻ അപകടം ഒഴിവായി. ആർക്കും പരിക്കുകളില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം.


ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓർഡിനറി ബസിനാണ് തോന്നയ്ക്കലിനും മംഗലപുരത്തിനും ഇടയ്ക്കു വെച്ച് തീപ്പിടിച്ചത്. ചെമ്പകമംഗലം ജംഗ്ഷനിൽ എത്തിയപ്പോൾ ബസ് ബ്രേക്ക്ഡൗണായി. ഡ്രൈവർ

ബസിൽ നിന്ന് പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ബസ്സിനടിയിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെടുകയായിരുന്നു. മുഴുവൻ യാത്രക്കാരെയും സമയോചിതമായി പുറത്തിറക്കാനായതിനാൽ വൻദുരന്തം ഒഴിവായി. ആളുകൾ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ബസിന്റെ ഉൾവശം പൂർണമായും അഗ്നിക്കിരയായി.

Post a Comment

Previous Post Next Post