പ്ലസ് വൺ: സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

 


സ്കൂളുകളിൽ മെറിറ്റ് ക്വാട്ടയിൽ +1 പ്രവേശനം നേടിയവർക്ക് ഇന്ന് സ്കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം. ഉച്ചക്ക് 2 മുതൽ 31ന് വൈകീട്ട് 4 വരെ ഏകജാലകം വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കൂളുകളിലെ സീറ്റ് ഒഴിവുകളുടെ വിവരം ഇന്ന് ഉച്ചക്ക് 1ന് സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രവേശനം നേടിയ ജില്ലയിൽ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറാനും അതേ സ്കൂളിലോ മറ്റൊരു സ്കൂളിലോ വിഷയ കോംബിനേഷൻ മാറ്റത്തിനും അപേക്ഷിക്കാം.

Post a Comment

Previous Post Next Post