മലയോരത്ത് ഭീതി പടര്‍ത്തി ബ്ലാക്ക് മാന്‍ സംഘം

 


ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ കണ്ണൂര്‍ ജില്ലയിലെ മലയോരം.തേര്‍ത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാംകുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്.പ്രദേശവാസികളും ആലക്കോട് പോലീസും ചേര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും അജ്ഞാത മനുഷ്യനെ കണ്ടെത്താനായില്ല.ആലക്കോട് തേര്‍ത്തല്ലി പ്രദേശത്തായിരുന്നു ആദ്യം രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം.പിന്നാലെ രയരോം മൂന്നാംകുന്ന് പ്രദേശങ്ങളിലും ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടു.ഒന്നില്‍കൂടുതല്‍ ആളുകളുണ്ടെന്നാണ് ഇപ്പോള്‍ പ്രദേശവാസികള്‍ പറയുന്നത്.


മുഖംമൂടി ധരിച്ച്‌ രാത്രിയില്‍ വീടുകളിലെത്തി വാതിലില്‍ മുട്ടി ഓടി മറയുന്നതാണ് ശൈലി.മുഖം മൂടി സംഘത്തെ പിടിക്കാൻ ഉറക്കമിളച്ച കാത്തിരിക്കുകയാണ് പ്രദേശവാസികള്‍

കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തിനെ കണ്ടെത്താനായില്ല. സന്ധ്യയാകുന്നതോടെ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയക്കുകയാണ് നാട്ടുകാര്‍

ആലക്കോട് പോലീസും രാത്രികാലങ്ങളില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.എന്നാല്‍ പോലീസിന്റെ വലയിലും പെടാതെ നാട്ടുകാരെ ഭയപ്പെടുത്തി രസിക്കുകയാണ് അജ്ഞാത സംഘം.



Post a Comment

Previous Post Next Post