കണ്ണൂർ: ചപ്പാരപ്പടവ് പഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 34 മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണം ലംഘിച്ച് ഇന്നലെ മുതൽ നാളെ വരെ എസ്എസ്എഫ് നടത്തുന്ന സാഹിത്യോത്സവ് നിരോധിച്ചു കൊണ്ട് കളക്ടർ ഉത്തരവിറിക്കി.
പകര്‍ച്ച വ്യാധി നിയന്ത്രണ ഭേദഗതി നിയമം, നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
പരിപാടി നിര്‍ത്തി വെപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ തളിപ്പറമ്പ് എസ്എച്ച്ഒ, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കണം.
ഭക്ഷണ വിതരണമുള്ള എല്ലാത്തരം പൊതുപരിപാടികൾക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ നിരോധനം ബാധകമാണ്.
ചപ്പാരപ്പടവ് പഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ ചപ്പാരപ്പടവ് എരുവാട്ടി റോഡില്‍ പെരുമളാബാദ് മുതല്‍ മംഗര വരെ ഇരുവശത്തും ഒരു കിലേമീറ്റർ പരിധിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും പൊതുവായതും ആയ കുടിവെള്ള വിതരണവും, പായ്ക്കറ്റ് ഐസ്ക്രീം, ഐസ്ക്രീം, സ്റ്റിക്ക് ഐസ്, ലൈം ജ്യൂസ്, എപ്പിസോഡ് ന്യൂസ് വിവിധ മറ്റ് ജലജന്യ രോഗ സാധ്യതയുള്ള എല്ലാ ശീതള പാനീയങ്ങളുടെയും വിപണനവും നിരോധിച്ചു.

Post a Comment