കണ്ണൂര്‍: കൊട്ടിയൂരിലെ അങ്കണവാടിയില്‍നിന്ന് രാജവെമ്പാലയെ പിടികൂടി. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് പാമ്പിനെ കണ്ടെത്തിയത്.
കുട്ടികള്‍ കളിക്കുകയും ഉറങ്ങുകയും ചെയ്യുന്ന ഹാളിനോട് ചേര്‍ന്നുള്ള അടുക്കളയിലായിരുന്നു പാമ്പ്. ഹെല്‍പ്പര്‍ അടുക്കള വൃത്തിയാക്കിയപ്പോള്‍ പാല്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
ഉടനെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു. മഴ കാരണം കുട്ടികളെ നേരത്തെ വീട്ടില്‍ വിട്ടതുമൂലം ഒഴിവായത് വലിയ അപകടമാണ്.

Post a Comment