ഓണത്തിന് ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്കും തിരിച്ചും പ്രതിദിനം 12 സ്‌പെഷല്‍ ബസുകള്‍ ഓടിക്കാന്‍ തീരുമാനിച്ച് KSRTC. ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെയാണ് സ്‌പെഷല്‍ ബസുകള്‍ സര്‍വീസ് നടത്തുക. ഇതിനായുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. online.keralartc.com എന്ന സൈറ്റ് വഴിയോ Ente KSRTC എന്ന മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

Post a Comment