സംസ്ഥാനത്തെ മഴ സാഹചര്യം ഒറ്റയടിക്ക് മാറി. ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും 2 ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
അടുത്ത 5 ദിവസത്തേക്കുള്ള കേരളത്തിലെ മഴസാധ്യത പ്രവചനം
ഓറഞ്ച് അലർട്ട് -
02-07-2023 : എറണാകുളം
03-07-2023 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്
04-07-2023 : ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
05-07-2023 : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
06-07-2023 : കണ്ണൂർ

Post a Comment