ബിഗ് ബോസ് സീസണ്‍ 5 ഫിനാലെ വിജയിയായി സംവിധായകനും മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ . അഖില്‍ ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.ഇന്നു ഗ്രാന്റ് ഫിനാലെ ആരംഭിച്ച് ആദ്യം പുറത്തായത് നടന്‍ ഷിജുവാണ്.
ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്താണ് അഖില്‍ സിനിമ രംഗത്തെത്തുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്.
ഇന്നലെ മത്സരാര്‍ഥികളില്‍ ഒരാളായ സെറീന ആന്‍ ജോണ്‍സണ്‍ വീട്ടിനു പുറത്തുപോയിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാല്‍ നേരിട്ടെത്തിയാണ് അപ്രതീക്ഷിതമായ എവിക്ഷന്‍ പ്രഖ്യാപിച്ചത്. പുറത്തുപോകുമ്ബോള്‍ തനിക്കൊപ്പം ഒരാളുകൂടി ഈ വീട്ടില്‍ നിന്നുണ്ടുമെന്നായിരുന്നു വീട്ടിലെത്തിയ മോഹന്‍ലാല്‍ മത്സരാര്‍ഥികളോടു പറഞ്ഞത്.
വളരെ നാടകീയമായ നിമിഷങ്ങള്‍ക്ക് ഒടുവിലായിരുന്നു മോഹന്‍ലാല്‍ എവിക്ഷന്‍ പ്രഖ്യാപിച്ചത്. അല്‍പനേരം ഹൗസില്‍ ചെലവഴിച്ച ശേഷമാണ് സെറീന എവിക്റ്റ് ആയതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഞാന്‍ പോകുമ്ബോള്‍ ഒരാളെയും കൊണ്ടുപോകുമെന്ന് മോഹന്‍ലാല്‍ ആദ്യമേ പറഞ്ഞിരുന്നു. മുമ്ബ് ഒരിക്കല്‍ ഷോയില്‍ നിന്നും സെറീന എവിക്റ്റായിരുന്നു. എന്നാല്‍ സ്ത്രീ പ്രാതിനിധ്യം കുറവെന്ന പേരില്‍ സെറീനയെ സീക്രട്ട് റൂമിലേക്ക് മാറ്റി വീണ്ടും ഒരവസരം കൂടി ബിഗ് ബോസ് നല്‍കിയിരുന്നു. അതിന് ശേഷമാണു ഫിനാലെയുടെ തലേദിവസമാണ് സെറീന പുറത്തു പോയത്.

Post a Comment