പാലക്കാട് പല്ലശ്ശനയില്‍ നവവധു വരന്മാരുടെ തല തമ്മില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പിന്നാലെ പോലീസും കേസെടുത്തു.
കൊല്ലംകോട് പോലീസ് ആണ് സംഭവത്തില്‍ അയല്‍വാസിയായ സുഭാഷിനെതിരെ കേസെടുത്തത്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി എടുത്ത കേസില്‍ അറസ്റ്റും ഉടൻ ഉണ്ടായേക്കും.
പല്ലശ്ശന സ്വദേശികളായ കോഴിക്കോട് മുക്കം സ്വദേശിയായ സജിലയും തമ്മിലുള്ള വിവാഹത്തിന്റെ ഗൃഹപ്രവേശന സമയത്തായിരുന്നു സംഭവം. അപ്രതീക്ഷിതമായി അയല്‍വാസിയായ സുഭാഷ് പുറകില്‍ നിന്നും ഇരുവരുടെയും തലകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ കൂട്ടിയിടിയില്‍ സജില ഞെട്ടുകയും സങ്കടവും ദേഷ്യവും കാരണം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറി പോവുകയും ചെയ്തു. ആചാരം എന്ന പേരില്‍ തലമുട്ടിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുകയും സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എത്രയും വേഗം അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കൊല്ലംകോട് പോലീസിന് വനിതാ കമ്മീഷൻ നിര്‍ദ്ദേശവും നല്‍കിയിരുന്നു

Post a Comment