ഛർദ്ദിയും പനിയും ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു



ആലക്കോട്: ഛർദ്ദിയും പനിയും ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ബാംഗ്ലൂരിൽ നേഴ്സായ ആലക്കോട് മൊറാനി
റോഡിലെ തെക്കേ കാരയ്ക്കാട്ട് ജോസയുടെയും കുവൈത്തിൽ ജോലി ചെയ്യുന്ന ചെറിയ അരീക്കാമലയിലെ പുതിയേടത്ത് റോബി
ന്റെയും മകൻ ജൂഡ് മാത്യു (മൂന്ന് മാസം പ്രായം)വാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു കുഞ്ഞ്. ചികിത്സക്കുശേഷം ആലക്കോട്ടെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ വീട്ടിൽ വച്ച് അവശത അനുഭവപ്പെട്ട കുഞ്ഞിനെ മാതാപിതാക്കളും മറ്റും ചേർന്ന് ഉടൻ തളിപ്പറമ്പിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡി.കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനി, ഛർദി, ഒഴിച്ചിൽ എന്നിവയെ തുടർന്നുള്ള അവശതകളാണ് മരണകാരണമെന്നാണ്
പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റുമോർട്ടം നടത്തുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ ആലക്കോട് എസ്.ഐ മാത്യു ഇൻക്വസ്റ്റ് നടത്തി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്
ചെറിയ അരീക്കാമല സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

Previous Post Next Post