ചെറുവത്തൂർ ദേശീയപാതയിൽ മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി



ചെറുവത്തൂർ :ചെറുവത്തൂർ വീരമല കുന്നിൽ നിന്ന് ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്ത ഇവിടെ തുടർന്നും മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത കണക്കെടുത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കലക്ടർ നിർദേശിച്ചു.


മുഴുവൻ യാത്ര വാഹനങ്ങളും നീലേശ്വരത്തുനിന്ന് കോട്ടപ്പുറം പാലം വഴി ചെറുവത്തൂരിലേക്കും ചായ്യോം ഭാഗത്ത് നിന്ന് അരയാക്കടവ് പാലം വഴിയും ചെറുവത്തൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്കും വഴിതിരിച്ചുവിടാനുള്ള നിർദ്ദേശം കലക്ടർ നൽകി.


നീലേശ്വരത്തുനിന്ന് ചെറുവത്തൂരിലേക്ക് ദേശീയപാത വഴി ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഗതാഗതത്തിന് അനുമതിയുള്ളത്.


മണ്ണിടിച്ചൽ തുടരാനുള്ള സാഹചര്യം ഉള്ളതുകൊണ്ട് അടിയന്തരമായി അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുവാനും, മതിയായ ലൈറ്റിംഗ് സംവിധാനം ഏർപ്പെടുത്താനും കലക്ടർ കരാർ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.



കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:


വീരമലകുന്നിലെ മണ്ണിടിച്ചിൽ; 

ദേശീയ പാതയിലെ ഗതാഗതം വഴിതിരിച്ചു വിടും


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെറുവത്തൂർ കൊവ്വൽ വീരമലകുന്നിലെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ജൂലൈ 5   വൈകീട്ട് 6  മുതൽ ജൂലൈ 7 വൈകീട്ട് 6 വരെയുള്ള 48 മണിക്കൂർ സമയം ഇതു വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു.

 ദേശീയപാതയിൽ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ, കാറ്, ബസ്, സ്കൂൾ ബസ് ഉൾപ്പടെയുള്ള യാത്രാ വാഹനങ്ങൾ കോട്ടപ്പുറം പാലം ചെറുവത്തൂർ, അരയാക്കടവ് കയ്യൂർ-ചെറുവത്തൂർ എന്നീ റൂട്ടുകളിലൂടെ തിരിച്ചു വിടും. മറ്റു വാഹനങ്ങൾക്ക് ഹൈവേയിൽ കൂടി തന്നെ പോവാം

 വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതിനും പാതകളിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസിനും  മോട്ടോർ വാഹന വകുപ്പിനും  കളക്ടർ നിർദ്ദേശിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വീരമലക്കുന്നിൽ മണ്ണെടുത്ത ഭാഗത്ത്  കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായ  പ്രദേശം  പരിശോധിച്ചിരുന്നു.


Post a Comment

Previous Post Next Post