മുക്കൊലിപ്പും മൂക്കടപ്പും തലവേദനയും തൊണ്ടവേദനയും ചുമയും മാത്രമല്ല ഒരു പനിയും കൂടി അനുബന്ധമായി ചിലപ്പോള്‍ ഉണ്ടാകും.
മഴകൊണ്ടാല്‍ പനിയും ജലദോഷവും വരും എന്നത് പണ്ടേ ഉള്ള വിശ്വാസമാണ് - നനഞ്ഞ തല തോര്‍ത്തിയില്ലെങ്കില്‍ തലയോട്ടിനുള്ളിലൂടെ വെള്ളം കയറി അതാണ് മഴയോടൊപ്പം ജലദോഷവും
മൂക്കൊലിപ്പായി വരുന്നത് എന്ന് കരുതുന്നവര്‍ കൂടിയുണ്ട്. എങ്കില്‍ പിന്നെ വെള്ളത്തില്‍ മുങ്ങി നീന്തുന്നവരുടെയും കക്കയും മണലും വാരുന്നവരുടെയും മൂക്കില്‍ നിന്ന് സ്ഥിരമായി പുഴ ഒഴുകേണ്ടതാണ്.
മഴയുടെ കൂടെ വൈറസുകളും കൂടി പെയ്തിറങ്ങി നമ്മുടെ മൂക്കിലൂടെ അകത്ത് കയറുന്നതല്ല ജലദോഷത്തിന് കാരണം. ഇരുന്നൂറിനടുത്ത് ഇനം വൈറസുകള്‍ ജലദോഷപ്പനിക്ക് കാരണക്കാരാണെങ്കിലും റൈനോ വൈറസുകളാണ് അതില്‍ പ്രധാനികള്‍. വായുവിലെ ചെറിയ കണികകളില്‍ കൂടിയാണ് ഇവ പകരുന്നത്. ജലദോഷക്കാരുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങള്‍ തുമ്മുമ്ബോഴും സ്പര്‍ശനം വഴിയും നമ്മുടെ മൂക്കിലും വായിലും എത്തിയാല്‍ ആറു മണിക്കൂര്‍ കൊണ്ട് ലക്ഷണങ്ങള്‍ തുടങ്ങിയേക്കാം.
മഴക്കാലം ജലദോഷക്കാലമാകാൻ പല കാരണങ്ങള്‍ ഉണ്ട്. കുറഞ്ഞ താപം, ആര്‍ദ്രതയിലുള്ള വ്യത്യാസം എന്നിവ വൈറസുകള്‍ക്ക് വളരെ ഗുണകരമാണ്. കേറിക്കൂടി വളരാൻ പറ്റുന്ന കോശങ്ങളുടെ ലഭ്യത മഴക്കാലത്ത് കൂടുതലാണ്. ആളുകള്‍ തണുപ്പ് മൂലം വീടുകളിലും സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും കൂടുതല്‍ അടുത്തടുത്ത് ഇരുന്ന് ഏറെ സമയം ചിലവഴിക്കുന്നതിനാല്‍ പകരല്‍ ഏളുപ്പമാണ്. ബസുകളിലും മറ്റും ജാലകങ്ങള്‍ അടച്ചിട്ട് യാത്രചെയ്യുന്നതിനാലും കൂടുതല്‍ ആളുകളില്‍ ഈ വൈറസ് പകര്‍ന്ന് എത്തും. തണുപ്പ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ കഴിവുകള്‍ കുറയുന്നതും വീണ്ടും വീണ്ടും ജലദോഷം പിടികൂടാൻ കാരണമാണ്

Post a Comment