കാസർഗോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള ട്രക്കിങ് നിർത്തി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റാണിപുരം ട്രക്കിങ് നിർത്തി വച്ചതായി ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ കെ അഷ്‌റഫ് അറിയിച്ചു. ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് മഴ ആസ്വദിക്കാനായി റാണിപുരത്തേക്ക് എത്തിക്കൊണ്ടിരുന്നത്.

Post a Comment