തിരുവനന്തപുരത്ത് നവജാതശിശുവിനെ ജനിച്ച ഉടൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ജൂലിയാണ് പിടിയിലായത്. പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് അടുത്ത് കുഴിയെടുത്ത് കുഴിച്ചിട്ടിരുന്നു. വിധവയായ ഇവർ ഗർഭിണിയായത് പുറത്ത് അറിഞ്ഞാലുള്ള അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Post a Comment