ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കണ്ടെത്താനായി വ്യാപക തിരച്ചില്‍

 



കൊച്ചി : ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍. ആലുവയിൽ താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളാണ്  വൈകിട്ട് മുതല്‍ കാണാതായത്.

തായിക്കാട്ടുകര യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സമീപത്തെ വാടക വീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് കുട്ടിയുമായി പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ബസില്‍ കയറിയെങ്കിലും ആലുവയില്‍ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്‌ആ‍ര്‍ടിസി ബസ് ജീവനക്കാര്‍ മൊഴി നല്‍കിയത്.



Post a Comment

Previous Post Next Post