ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ

 


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ. മുഖ്യമന്ത്രി എന്ന നിലയിൽ സ്വന്തം മണ്ഡലമായ പുതുപ്പള്ളിക്കും പള്ളിക്കും അദ്ദേഹം നൽകിയ സേവനങ്ങൾക്ക് ആദര സൂചകമായിട്ടാണ് പ്രത്യേക കല്ലറ പണിയാൻ പള്ളി ഭരണസമിതി തീരുമാനിച്ചത്. വൈദികരുടെ കല്ലറയോട് ചേർന്നാണ് അദ്ദേഹത്തിന്റെ കല്ലറ. അദ്ദേഹത്തിന്റെ കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് പ്രത്യേക കല്ലറ ഒരുക്കുന്നത്.

Post a Comment

Previous Post Next Post