കാസര്‍ഗോഡ് : കളിക്കുന്നതിനിടെ നീന്തല്‍ക്കുളത്തില്‍ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം - തസ്ലീമ ദമ്ബതികളുടെ മകൻ ഹദിയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അൻഷിക്, ഹഫീഫ. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയില്‍ കണ്ണൂരില്‍ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്.

Post a Comment