ബൈക്ക് അപകടം; പ്രതിക്കെതിരെ കേസെടുത്തു, മനപൂർവമെന്ന് വിദ്യാർഥികൾ

 


റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിക്കെതിരെ കേസെടുത്തു. നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ബൈക്ക് ഇടിച്ചത് മനപൂർവമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. അമിത വേഗതയിൽ കോളേജിന് മുന്നിലൂടെ ബൈക്ക് ഓടിക്കുന്നത് വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസിൽ അടക്കം 4 ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആൻസൺ റോയ്.

Post a Comment

Previous Post Next Post