ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡിന് സാങ്കേതികാനുമതി ലഭിച്ചതായും ടെൻഡര്‍ നടപടികള്‍ ആരംഭിച്ചതായും സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു.
ഇരിക്കൂര്‍ മണ്ഡലത്തിലെ ഏറ്റവും പ്രധാപ്പെട്ട പൊതുമരാമത്ത് റോഡുകളിലൊന്നാണ് ശ്രീകണ്ഠപുരം -ചെമ്ബന്തൊട്ടി -നടുവില്‍ റോഡ്. 2017 18 ലെ ബജറ്റില്‍ ഇതിന്‍റെ നവീകരണത്തിനായി 15 കോടി രൂപ വകയിരുത്തുകയും തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റും പദ്ധതി റിപ്പോര്‍ട്ടും തയാറാക്കുകയും ചെയ്തിരുന്നു.ഇതിന് കിഫ്ബി അനുമതി നല്‍കുകയും തുടര്‍ന്ന് 31.91 കോടി രൂപയുടെ ധനാനുമതി നല്‍കിയിരുന്നെങ്കിലും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല.
പിന്നീട് കിഫ്ബി ഡിസൈൻ റിവ്യു ചെയ്തു. ഇതിനനുസരിച്ച് റോഡിന്‍റെ വീതി ഏഴു മീറ്റര്‍ എന്നുള്ളത് 10 മീറ്റര്‍ ആക്കുകയും റോഡ് പൂര്‍ണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുകയും ചെയ്യും. 45-ാമത് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ പ്രസ്തുത റോഡിന് 47.72 കോടി രൂപയുടെ ധനാനുമതി ലഭിച്ചിരുന്നു.
.jpeg)
Post a Comment