അഞ്ച് പേരുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

 


ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാന ഘട്ടത്തിലാണ്. മോഹൻലാല്‍ അവതാരകനായ റിയാലിറ്റി ഷോ അതിന്റെ ഗ്രാൻഡ് ഫിനാലെയ്‌ക്ക് തയ്യാറായിക്കഴിഞ്ഞു, ആരാധകര്‍ ആവേശത്തിലാണ്.

ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ ഏഷ്യാനെറ്റില്‍ ഫിനാലെ ആരംഭിക്കും. ഇന്നലെ മല്‍സരത്തില്‍ നിന്ന് സെറീന പുറത്തായതോടെ ഫൈനല്‍ 5 ആയി എത്തിയവര്‍ അഖില്‍ മാരാര്‍, ഷിജു, ജുനൈസ്, ശോഭ, റെനീഷ എന്നിവരാണ്.


ഈ ഫൈനല്‍ എപ്പിസോഡ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ ആപ്പിലും സ്ട്രീം ചെയ്യും. പ്രേക്ഷകര്‍ നല്‍കിയ വോട്ടുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും വിജയിയെ നിശ്ചയിക്കുക.


ഗ്രാൻഡ് ഫിനാലെയില്‍ അഭിനേതാക്കള്‍/മുൻ ബിഗ് ബോസ് മത്സരാര്‍ത്ഥികളായ നോബി, കുട്ടി അഖില്‍, സൂരജ്, മഞ്ജു പത്രോസ്, രമ്യ പണിക്കര്‍, ഋതു മന്ത്ര എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റും നൃത്ത പ്രകടനങ്ങളും ഉണ്ടായിരിക്കും. പിന്നണി ഗായിക ഗൗരി ലക്ഷ്മി, സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി എന്നിവരുടെ സംഗീത പരിപാടിയും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post