ആലക്കോട് :സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മണക്കടവ് സ്വദേശിയായ യുവാവിനെ കർണ്ണാടകയിലെ കാവേരി പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കടവ് വെള്ളാട്ടുകൊല്ലിയിലെ കുളക്കാട്ട് ശ്രീജേഷ്
എന്ന കുട്ടനാണ് (34) മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്നരയോടെ കർണ്ണാടക മടിക്കേരിക്ക് സമീപം നാപ്പോക്ക് ചെറിയപമ്പിൽ കാവേരി പുഴയിലാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.കഴിഞ്ഞ ദിവസമാണ് ജോലിയുമായി ബന്ധപ്പെട്ട് മണക്കടവിൽ നിന്ന് കർണ്ണാടക ഹലെ താലൂക്കിലെ നാപ്പോക്കിലെത്തിയിരുന്നത്. കൂടെ
ജോലി ചെയ്യുന്ന ആലക്കോട് സ്വദേശി സുനിൽ, തേർത്തല്ലിയിലെ മോഹനൻ, ചെറുപുഴയിലെ രാജേഷ് എന്നിവർക്കൊപ്പം കാവേരി പുഴയിൽ
കുളിക്കാനിറങ്ങിയതായിരുന്നു.
കുളിക്കുന്നതിനിടെ ശ്രീജേഷ് പുഴയിലെ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ്
കൂടെയുണ്ടായിരുന്നവർ പറയുന്നത്. കയത്തിൽ മുങ്ങിപ്പോയ ശ്രീജേഷിനെ ആളുകൾ ചേർന്ന്
പുഴയിൽ നിന്നെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും മരണപ്പെട്ടിരുന്നു.സംഭവമറിഞ്ഞ് നാപ്പോക്ക്
പോലീസ് എസ്.എച്ച്.ഒ മഞ്ജുനാഥും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ശ്രീജേഷിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. മണക്കടവിൽ നിന്ന് ശ്രീജേഷിന്റെ ബന്ധുക്കളും മടിക്കേരിയിലെത്തി പോസ്റ്റുമോർട്ടത്തിനുശേഷം മ്യതദേഹം ഏറ്റുവാങ്ങി. മുങ്ങി മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടായെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീജേഷിന്റെ സംസ്കാരം വൈകുന്നേരം നാലുമണിക്ക് വെള്ളാടുകൊല്ലിയിലെ വീട്ടുവളപ്പിൽ നടന്നും. കുളക്കാട്ട് കരുണാകരൻ
നായരുടെയും വത്സലയുടെയും
മകനാണ് ശ്രീജേഷ്. അവിവാഹി
തനാണ്. സഹോദരങ്ങൾ: ശ്രീജ
(ജയഗിരി), ശ്രീകല (മണക്കടവ്)

Post a Comment