കേരളത്തിൽ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവിൽ വരും. ഇന്നുമുതൽ 52 ദിവസത്തേക്ക് യന്ത്രവൽകൃത ബോട്ടുകള്‍ ഉപയോഗിച്ച് കടലിൽ മീന്‍പിടിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. ജൂലൈ മുപ്പത്തിയൊന്ന് വരെ സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ചെറിയ വള്ളങ്ങള്‍ക്കും മറ്റും മീന്‍പിടിക്കുന്നതിന് വിലക്കില്ല.

Post a Comment