കേരളത്തിൽ കണ്ണൂർ ജില്ല വരെയാണ് കാലവർഷം എത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം )എത്തി എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിൽ കണ്ണൂർ ജില്ല വരെയാണ് കാലവർഷം എത്തിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തെ കൂടാതെ തെക്കൻ തമിഴ്നാട്ടിലും കന്യാകുമാരി ഭാഗത്തും ശ്രീലങ്ക മുഴുവനായും കാലവർഷം എത്തി.
ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിൽ എത്തിയശേഷം കാലവർഷം കുറച്ചു ദിവസങ്ങളായി പുരോഗമിച്ചിട്ടുണ്ടായിരുന്നില്ല.

Post a Comment