കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് അറിയിച്ച് കെ സുധാകരൻ. മാറി നിൽക്കാൻ തയ്യാറാണ്. പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താനില്ല. വിഷയത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കെ സുധാകരനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കേസ് സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്നാണ് സുധാകരന്റെ വാദം.
Post a Comment