ആലക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട് ജീപ്പ് തനിയെ പിന്നോട്ടുകുതിച്ച് പാഞ്ഞത് പരിഭ്രാന്തിയുയർത്തിയെങ്കിലും ഭാഗ്യം കൊണ്ട്
അപകടമൊഴിവായി. മണക്കടവ് ടൗണിൽ കേരള ഗ്രാമീൺ ബാങ്കിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പാണ് പിന്നിലേക്ക് ഉരുണ്ട് നീങ്ങി ടൗണിലെ മെയിൻ റോഡിലേക്ക് വന്നത്. ഈ സമയം ടൗണിൽ സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും വാഹനങ്ങളും ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായാണ് അപകടമൊഴിവായത്. മെയിൻ റോഡരികിലെ മൺതിട്ടയിൽ തട്ടിയാണ് ജീപ്പ് നിന്നത്. ഇതിനിടെ ഉടമ പിന്നാലെ ഓടിയെത്തി വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.
Post a Comment