ഇരിട്ടി: കൂട്ടുപുഴ വളവ്‌പാറയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി വീട് ഭാഗികമായി തകര്‍ന്നു.
വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു കൂട്ടുപുഴ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വളവുപാറയിലെ കുന്നുമ്മല്‍ കുഞ്ഞാമിനയുടെ വീട്ടിലേക്ക് മറിഞ്ഞത്. റോഡില്‍ നിന്നും താഴ്ന്നുകിടക്കുന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്തിരുന്നത്.
മേല്‍ക്കൂരയോട് ചേര്‍ന്ന് സ്ഥാപിച്ച കുടിവെള്ള ടാങ്ക് ഇടിച്ചു തകര്‍ത്ത കാര്‍ മേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ത്ത ശേഷം വരാന്തയിലേക്ക് വീഴുകയായിരുന്നു. വീടിൻറെ വരാന്തയിലെ ഭിത്തിയും തകര്‍ന്നു. ഈ സമയം വീട്ടില്‍ കുഞ്ഞാമിന ഉള്‍പ്പെടെ നാലു പേരുണ്ടായിരുന്നു. വീടിൻ്റ വരാന്തയില്‍ ഉണ്ടായിരുന്ന കുഞ്ഞാമിനയുടെ ചെറുമകൻ അജ്‌നാസ് വലിയ ശബ്ദം കേട്ട് അകത്തേക്ക് ഓടിക്കയറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പേരട്ട സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉള്ളവര്‍ക്ക് നിസാര പരിക്കേറ്റു. സംഭവമറിഞ്ഞ് കണ്ണൂര്‍ എൻഫോഴ്സ്മെന്റ് ആര്‍ടിഒ എ.സി. ഷീബ ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
Post a Comment