പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ ഇന്ന് കൂടി



പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്ന് കൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് 5 മണി വരെയാണ് സമയപരിധി. ഏകജാലക പോർട്ടലായ www.admission.dge.kerala.gov.inൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ്‌ ഡെസ്ക്കുകളിലൂടെ ലഭിക്കും.

Post a Comment

Previous Post Next Post