ശ്രീകണ്ഠപുരം: മലയോരത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡോഗ് സ്ക്വാഡ് യൂണിറ്റ് സജ്ജമാക്കി പൊലീസ്.
കെ.9 യൂണിറ്റ് ശ്രീകണ്ഠപുരത്ത് പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി മണത്തുപിടിക്കാൻ മൂന്ന് നായകളെ അനുവദിച്ചു. കണ്ണൂര്‍ റൂറലില്‍ നിലവിലുള്ള അഞ്ച് പൊലീസ് നായകളില്‍ മൂന്നെണ്ണത്തെയാണ് ശ്രീകണ്ഠപുരം സ്‌ക്വാഡില്‍ എത്തിച്ചത്. ബെല്‍ജിയം മെലിനോയ് സ് വിഭാഗത്തില്‍പ്പെട്ട രണ്ട് വയസ് പ്രായം വരുന്നവരാണ് ഇവ.
നിരവധി മോഷണ കേസുകള്‍ക്ക് തുമ്ബുണ്ടാക്കി ഓള്‍ ഇന്ത്യാ പൊലീസ് ഡ്യുട്ടി മീറ്റില്‍ വരെ പങ്കെടുത്ത ലോല, സ്‌ഫോടകവസ്തുക്കള്‍ മണത്ത് കണ്ടുപിടിക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച റീമ,ലഹരി വസ്തുക്കള്‍ മണത്ത് കണ്ടുപിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഹീറോ എന്നിവരാണ് ഇവിടെയെത്തിയത്. പൊലീസ് സ്റ്റേഷനു തൊട്ടു പിന്നില്‍ ഇവര്‍ക്ക് പ്രത്യേക താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.ജിതിൻ രാജ്, വിനീഷ്,ശ്യാം, ഷംജിത്ത്, സരേഷ് , സിബിൻ ബാലൻ എന്നിവരാണ് ഹാന്റ്‌ലര്‍ മാര്‍ .എ. എസ്. ഐ ബാബുരാജാണ് കെ 9 സ്‌ക്വാഡിന്റെ ഇൻ ചാര്‍ജ്ജ് ഓഫീസര്‍.തൃശൂരിലെ കേരള പൊലീസ് അക്കാഡമിയിലാണ് ഇവ പരിശീലനം നേടിയത്. മണ്ണില്‍, 40 അടി ആഴത്തില്‍ വരെയുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായകള്‍ക്ക് കഴിയും.
കേരളാ പൊലീസില്‍ ഈ വിഭാഗത്തില്‍പ്പെട്ട 36 നായകളുണ്ട്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ വിഭാഗത്തില്‍പെട്ടവയാണ്. 13 നായ്ക്കളെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താൻ ഉപയോഗിക്കുന്നു.
ഇവ 2020 മാര്‍ച്ചിലാണ് സേനയില്‍ ചേര്‍ന്നത്.
കെ 9 -
കെ നയിൻ 9 എന്ന പേരിലാണ് കണ്ണൂര്‍ റൂറല്‍ പൊലീസിന് കീഴില്‍ ശ്രീകണ്ഠപുരത്തെ ഡോഗ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത്
ചില്ലറക്കാരല്ല ബല്‍ജിയം മലിനോയിസ്
ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍ പെട്ട നായകള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും.
ഇലന്തൂരില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാൻ എത്തിച്ചത് കേരളാ പൊലീസ് സേനയുടെ അഭിമാനമായ ബെല്‍ജിയം മലിനോയിസ് വിഭാഗത്തില്‍പെട്ട നായകളെയാണ് . മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചവരാണിവ. പെട്ടിമുടിയിലും കൊക്കിയാറിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഈ നായകളായിരുന്നു.പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയതും ഈ വിഭാഗത്തിലുള്ള നായകളായിരുന്നു.
Post a Comment