കണ്ണൂര്‍: കൂട്ടുകാര്‍ക്കൊപ്പം ബംഗ്ളൂരില്‍ നഴ്സിങ് പഠിക്കാൻ പോകേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. വെള്ളരിക്കുണ്ട് മാലോം ദെര്‍ക്കാസിലെ കമ്ബിയില്‍ ഹൗസില്‍ രാജേഷിന്റെ മകൻ കെ. ആര്‍ അഭിജിത്താണ്(17) മരിച്ചത്. കഴിഞ്ഞ ജൂണ്‍ നാലിന് രാത്രി ഒൻപതുമണിയോടെയാ് വിഷം കഴിച്ചു അവശനിലയില്‍ അഭിജിത്തിനെ കണ്ടെത്തിയത്.
ഉടൻ ബന്ധുക്കള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്‌ച്ച പുലര്‍ച്ചെയാണ് മരണമടയുന്നത്. ഈ വര്‍ഷം പ്ളസ്ടൂ പഠനം പൂര്‍ത്തിയാക്കിയ അഭിജിത്ത് കൂട്ടുകാര്‍ക്കൊപ്പം ബംഗ്ളൂരില്‍ ബി. എസ.സി പഠനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ വീട്ടുകാര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതിന്റെ വിഷമത്തിലാണ് വിദ്യാര്‍ത്ഥി എലിവിഷം കഴിച്ചതെന്നാണ് പൊലിസ് പറയുന്നത്. അനിതയാണ് അഭിജിത്തിന്റെ മാതാവ്. സഹോദരൻ: രഞ്ചിത്ത്.
Post a Comment