സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു; 8 ജില്ലകളിൽ യെലോ അലർട്ട്

 


കാലവർഷത്തിന്റെ വരവോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അതേസമയം അതിതീവ്രമായി മാറിയ ബിപോർജോയ് ചുഴലിക്കാറ്റ് അറബിക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.

Post a Comment

Previous Post Next Post