കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍, കാസര്‍കോട് എരിയാല്‍ അബ്ദുല്‍ അസീസ് എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വര്‍ണം ഇവരുടെ ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.

Post a Comment