ബംഗളൂരു: 25 വര്‍ഷമായി ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെര്‍മേഷൻ സെൻററില്‍ വിവിധ ഭാഷകളില്‍ അനൗണ്‍സറായിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരിച്ചു.l
തിങ്കളാഴ്ച വൈകിട്ട് ബെഗളൂരുവില്‍ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ അയ്യപ്പഭക്തര്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നുത് ശ്രീനിവാസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

Post a Comment