ആലക്കോട് : രയരോം ഗവ. ഹൈസ്കൂളിനായി നാബാർഡ് രണ്ടുകോടി ഫണ്ട് ഉപയോഗിച്ച് പണിത പുതിയകെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടിവ് എൻജിനിയർ ജാൻസി, കെ.കെ.രത്നകുമാരി, തോമസ് വെക്കത്താനം, പി.എം.മോഹനൻ, എം.എ.ഖലീൽ റഹ്‌മാൻ, ജോൺസൺ താരാമംഗലം, ഡി.ഡി.ഇ. ശശീന്ദ്രവ്യാസ്, വി.വി.സതി, കെ.മനോജ്, ജാൻസി ജോൺ, കെ.കെ.ബിജു, പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, കെ.സുമ തുടങ്ങിയവർ സംസാരിച്ചു.
രയരോം ഗവ. ഹൈസ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Alakode News
0

Post a Comment