പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

 


തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഏകജാലജ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

ഇന്ന് വൈകിട്ട് 4ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫലം നേരത്തെ വന്നു. പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.

അലോട്ട്മെന്റ് പരിശോധിക്കാം. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ 'click for higher secondary admission' എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ trial results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാം


Post a Comment

Previous Post Next Post