ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 200 കോടി ബിസിനസ് നേടിയെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു മലയാള സിനിമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം ഇതിനോടകം ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങി കഴിഞ്ഞു. '2018' സോണി ലിവിലാണ് സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്. ജൂണ്‍ ഏഴ് മുതലാണ് '2018' സിനിമ സോണി ലിവില്‍ ലഭ്യമായത്. പല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു കൊണ്ടുള്ള മുന്നേറ്റമാണ് 2018ന്റേത്.
കേരള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമെന്ന റെക്കോര്‍ഡും 2018 സ്വന്തമാക്കിയിരുന്നു. റിലീസായി 24 ദിവസം കൊണ്ട് 2018 80.11 കോടിയാണ് കേരള ബോക്സ് ഓഫീസില്‍ നിന്നും മാത്രം സ്വന്തമാക്കിയിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മോഹൻലാല്‍ ചിത്രം പുലിമുരുകൻ നേടിയ 78.5 കോടി കളക്ഷൻ 2018 പിന്നിട്ടിരുന്നു. കൂടാതെ 2018ന് ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്കു, കന്നഡ പതിപ്പുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
ജൂഡ് ആന്തണി ജോസഫാണ് കേരളത്തിലുണ്ടായ മഹപ്രളയത്തെ ആസ്പദമാക്കി ഒരുക്കിയ 2018 സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. "2018 Every One is A Hero" എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖില്‍ പി ധര്‍മ്മജനും ഈ ചിത്രത്തിന്റെ എഴുത്തില്‍ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനര്‍. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് "2018 Every One is A Hero" നിര്‍മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാല്‍, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ ജാഫര്‍ ഇടുക്കി, ജൂഡ്‌ആന്തണി ജോസഫ്, അജു വര്‍ഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Post a Comment