മാനന്തേരി: കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15 പേര്‍ക്ക് പരിക്ക്.
മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂത്തുപറമ്ബിനടുത്ത് മാനന്തേരി പാകിസ്ഥാൻപീടികയിലാണ് അപകടം.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് നിയന്ത്രണം വിട്ട്‌ഇടിച്ചു കയറുകയായിരുന്നു. രണ്ട് ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു. ഇന്ന് രാവിലെ 9:45നാണ് അപകടം. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് പെരളശ്ശേരിയിലേക്ക് പോയതാണ് ബസ്സ്.
എതിരെ വന്ന കെഎസ്‌ആര്‍ടിസി ബസ്സിന് സൈഡ് കൊടുക്കുമ്ബോഴാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. ബസ്സിന്റെ മുൻഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ കണ്ണൂര്‍ തലശ്ശേരി ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

Post a Comment