ചെറുപുഴ: ക്രിപ്റ്റോ കറൻസി വഴിയുള്ള കോടികളുടെ ഇടപാടില്‍ തട്ടിപ്പ് നടത്തിയ നാല് സി.പി.എം പ്രവര്‍ത്തകരെ പുറത്താക്കി.
പാടിയോട്ടുചാല്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം. അഖില്‍, സേവ്യര്‍, റാംഷ, പാടിയോട്ടുചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗം കെ. സാകേഷ് എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. സി.പി.എം നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു.
Post a Comment