കുളത്തില്‍ വലയെറിഞ്ഞു; മീനിന് പകരം കുടുങ്ങിയത് 40 ലക്ഷം രൂപയുടെ 2000 രൂപാ നോട്ടുകള്‍

 


കന്യാകുമാരി: നാഗര്‍കോവിലിലെ കുളത്തില്‍ നിന്ന് 40 ലക്ഷം രൂപ വരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തു. നാഗര്‍കോവിലിനടുത്ത് വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് ഇന്നലെ രാവിലെ നോട്ടുകള്‍ കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്.


കുളത്തിന്റെ ഒരു വശത്ത് കര്‍ഷകര്‍ നെല്‍കൃഷി നടത്തി വരുന്നതിനാല്‍ വെമ്പനൂരിലുള്ള പെരിയ കുളത്തില്‍ വെള്ളത്തിന്റെ അളവ് കുറവാണ്. അതിനാല്‍ ഒരുകൂട്ടം ആളുകള്‍ കുളത്തില്‍ മീന്‍ പിടിക്കാനായി വല എറിഞ്ഞപ്പോഴാണ് വലയില്‍ നോട്ട് കെട്ടുകള്‍ കുരുങ്ങിയത്.

Post a Comment

Previous Post Next Post