ആലക്കോട്: ആലക്കോട് ടൗണിലും പരിസരങ്ങളിലും മൂന്ന് ദിവസമായി കുടിവെള്ള വിതരണം നിലച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. വാട്ടർ അതോറിറ്റി മുഖാന്തരമുള്ള ജല വിതരണമാണ് നിലച്ചത്. ഹോട്ടലുകൾ, കൂൾബാറുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ, പൊതുടാപ്പുകൾ തുടങ്ങിയവയിലൊന്നും ദിവസങ്ങളായി
കുടിവെള്ളമില്ലാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്ന ഗാർഹിക ഉപഭോക്താക്കളും കുടിവെള്ളമില്ലാതെ നട്ടം
തിരിയുകയാണ്. ആലക്കോട് മേഖലയിൽ നൂറുകണക്കിന് ഉപഭോക്താക്കളാണ് കുടിവെള്ളത്തിനായി വാട്ടർ അതോറിറ്റിയെ ആശ്രയിക്കുന്നത്. ജല വിതരണം നിലച്ചതോടെ മഴക്കാലത്തും ആവശ്യത്തിന് കുടിവെള്ളം കിട്ടാത്ത ദുരവസ്ഥയാണ് ജനങ്ങൾ നേരിടുന്ന
ത്. ഹോട്ടലുകളുടെയും മറ്റും പ്രവർത്തനങ്ങൾക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. ജല വിതരണം മുടങ്ങാനുള്ള കാരണം വ്യക്തമായിട്ടില്ല. കുടിവെള്ള വിതരണം മുടങ്ങുന്നത് തുടർക്കഥയായി മാറിയിരി
ക്കുകയാണെന്നും പരാതിയുണ്ട്. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
.jpeg)
Post a Comment