കീക്കൊഴൂരിൽ സുഹൃത്ത് യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കീക്കൊഴൂർ മലര്‍വാടിക്കുസമീപം ഇരട്ടപ്പനക്കൽ രഞ്ജനയാണ് (27) കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലായിരുന്ന യുവതിയെ രാത്രി ഒമ്പതു മണിയോടെ പ്രതി അവിടെയെത്തി വെട്ടുകയായിരുന്നു.
തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും വെട്ടിപ്പരിക്കേല്‍പിച്ചു. ഗുരുതര പരിക്കുകളേറ്റ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടില്‍ സത്യന്‍റെ മകന്‍ അതുല്‍ സത്യനാണ് (29) വെട്ടിയതെന്നാണ് സൂചന.
ഇയാള്‍ മൂന്നോളം കേസില്‍ പ്രതിയാണെന്ന് പറയുന്നു. ഇയാൾ ഒളിവിലാണ്. സ്ഥലത്തെത്തിയ റാന്നി പൊലീസ് മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

Post a Comment