മലപ്പുറം: 27 അലോപ്പതി മരുന്ന് ഗുണനിലവാരമില്ലാത്തതെന്ന് (നോട്ട് സ്റ്റാൻഡേര്‍ഡ് ക്വാളിറ്റി-എൻ.എസ്.ക്യു) കേന്ദ്ര ഏജൻസിയുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ മേയില്‍ സെൻട്രല്‍ ഡ്രഗ്‌സ് സ്റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് കണ്ടെത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് റെഗുലേറ്റര്‍മാര്‍ ശേഖരിച്ച 1,302 സാമ്ബിളാണ് അംഗീകൃത ലാബുകളില്‍ പരിശോധിച്ചത്. 1,274 മരുന്ന് സാമ്ബിള്‍ നിലവാരമുള്ളതായി സി.ഡി.എസ്.സി.ഒ പ്രഖ്യാപിച്ചു. പരിശോധിച്ച മൊത്തം സാമ്ബിളുകളുടെ എണ്ണവുമായി താരതമ്യം ചെയ്താല്‍ എൻ.എസ്.ക്യു മരുന്നുകള്‍ മേയില്‍ രണ്ട് ശതമാനം മാത്രമാണ്.
മുൻ മാസങ്ങളില്‍ ഇത് നാല് മുതല്‍ അഞ്ച് ശതമാനം വരെ ആയിരുന്നു. കൊല്‍ക്കത്തയിലെ സെൻട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധിച്ച ഒരുമരുന്ന് വ്യാജനെന്ന് സംശയിക്കുന്നതായും സി.ഡി.എസ്.സി.ഒ അറിയിച്ചു. ഹിമാചല്‍പ്രദേശിലെ സോളനില്‍ അലയൻസ് ബയോടെക് നിര്‍മാണ ലേബലുള്ള ഹെപ്പാരിൻ സോഡിയം ഇൻജക്ഷൻ IP 5000 IU/5 ml എന്ന ആന്റി-ഗോഗുലന്‍റ് (രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള) മരുന്നിന്‍റെ ഒരു ബാച്ചിന്‍റെ സാമ്ബിളാണ് വ്യാജമാണെന്ന് കരുതുന്നത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്ന് സാമ്ബിളുകളില്‍ ജമ്മു-കശ്മീരിലെ കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ടിൻവിസ്റ്റ 300 (ടിനിഡാസോള്‍ ഗുളികകള്‍ ഐ.പി 300 മില്ലിഗ്രാം), കൊല്‍ക്കത്തയിലെ പൊതുമേഖല സ്ഥാപനമായ ബംഗാള്‍ കെമിക്കല്‍ ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന ബാക്ടീരിയ അണുബാധ ചികിത്സക്കായുള്ള ഓഫ്‌ലോക്സാസിൻ, ഓര്‍ണിഡാസോള്‍ ഗുളികകള്‍, ഹിമാചല്‍പ്രദേശിലെ അല്‍കെം ലബോറട്ടറിയുടെ Almox-500 (അമോക്സിലിൻ ഗുളികകള്‍), സിക്കിമിലെ അല്‍കെം ഹെല്‍ത്ത് സയൻസ് നിര്‍മിക്കുന്ന ക്ലാവം 625 (അമോക്സിസില്ലിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ് ഗുളികകള്‍) എന്നിവ ഉള്‍പ്പെടുന്നു.
ഹിമാചല്‍പ്രദേശിലെ സോളനിലുള്ള സൈപ്പര്‍ ഫാര്‍മയുടെ നാല് സാമ്ബിള്‍-ഡയറിയ സ്റ്റോപ് ഗുളികകള്‍ (ലോപെറാമൈഡ് ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ ഐ.പി), ക്ലോര്‍ഫെനിറാമൈൻ മെലേറ്റ് ഗുളികകള്‍ ഐ.പി നാല് മില്ലിഗ്രാം, ഡോക്സിഫില്‍-എല്‍ബി കാപ്സ്യൂളുകള്‍ (ഡോക്സിസൈക്ലിൻ, ലാക്റ്റിക് ആസിഡ് ബാസിലസ് കാപ്സ്യൂളുകള്‍), സെൻസെഫ്-ഒ ഗുളികകള്‍ (സെഫിക്സിം, ഓഫ്ലോക്സാസിൻ ഗുളികകള്‍) എന്നിവയും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.

Post a Comment