കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

 


കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

നടിയും അവതാരകയുമായ പേളി മാണി, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതൽ വിവിധയിടങ്ങളിൽ ആരംഭിച്ച പരിശോധന തുടരുകയാണ്. 

കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരുകോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഈ വരുമാനത്തിനനുസരിച്ച് നികുതി നൽകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയിൽ യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

Post a Comment

Previous Post Next Post