ഇന്ന് ആശ്വാസ ദിനം; സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

 


കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 രൂപയായി. ഇന്നലെ സ്വർണ വില സര്‍വകാല റെക്കോര്‍ഡിലായിരുന്നു. ഗ്രാമിന് 20 രൂപ വർധിച്ച് വില 5720 രൂപയിലെത്തിയിരുന്നു. പവന് വില 45,760 രൂപയും. 18 കാരറ്റിന് വില 4755 രൂപയും. കഴിഞ്ഞ 2 ദിവസമായി സ്വർണവില റെക്കോർഡിലായിരുന്നു.

Post a Comment

Previous Post Next Post