തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്. മേയ് അഞ്ചിനകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
എന്നാൽ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവനായും നല്‍കാനായില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ സംയുക്ത സമരത്തിലേക്ക് കടക്കുന്നത്.
ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ രണ്ടാം ഗഡുവാണ് മുടങ്ങിയത്. ഇതിനായി ധനവകുപ്പ് പണം അനുവദിച്ചിരുന്നില്ല. 50 കോടിയായിരുന്നു കെഎസ്ആര്‍ടിസി ധനവകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നത്.
സിഐടിയു, ടിഡിഎഫ് സംഘടനകള്‍ ചീഫ് ഓഫീസിന് മുന്നില്‍ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എട്ടാം തിയതി ബിഎംഎസിന്റെ നേതൃത്വത്തിലും ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു. മാസം തോറുമുള്ള കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെന്ന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.
Post a Comment