യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

 


തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം.

മെയ് 15 ന് എറണാകുളം- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതല്‍ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.


മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ 124, 111 നമ്ബര്‍ പാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് കൊണ്ടാണ് നിയന്ത്രണമെന്നാണ് ഇന്ത്യന്‍ റെയില്‍വെ അറിയിക്കുന്നത്. *ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍* കൊല്ലം - എറണാകുളം സ്പെഷ്യല്‍ മെമു ഭാഗികമായി റദ്ദാക്കി മെയ് 15 ന് നിലമ്ബൂര്‍ - കോട്ടയം ട്രെയിന്‍ അങ്കമാലി വരെ മാത്രമാക്കി. മെയ് 8 നും 15 നും കണ്ണൂര്‍-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂര്‍ വരെ മാത്രമാക്കി. മെയ് 8 നും 15 നും തിരുവനന്തപുരം - ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ മെയ് 9 നും 16 നും ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ റദ്ദാക്കി മെയ് 8 നും 15 നും പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സര്‍വീസ് നടത്തുക മെയ് 15 ന് തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിക്കും എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.



Post a Comment

Previous Post Next Post