നടുവില്‍: കണ്ണൂര്‍ ജില്ലാ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ അയോഗ്യരാക്കിയതിനു പിന്നാലെ രജിസ്‌ട്രാറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സന്പാദിച്ച് നടുവില്‍ സഹ.ബാങ്ക് ഭരണ സമിതി.
ബാങ്ക് പ്രസിഡന്‍റും കോണ്‍ഗ്രസ് ആലക്കോട് ബ്ലോക്ക് സെക്രട്ടറിമായ വിന്‍സെന്‍റ് പല്ലാട്ട്, വൈസ് പ്രസിഡന്‍റും ലീഗ് നേതാവുമായ കെ.പി. സൈനുദ്ദീന്‍, ഡയറക്ടര്‍മാരായ ശശിധരന്‍ തളക്കുളം, തങ്കച്ചന്‍ പുളിക്കല്‍, വി.കെ. സെബാസ്റ്റ്യന്‍ എന്നിവരെയായിരുന്നു സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ അയോഗ്യരാക്കിയത്.
ബാങ്കിന് ഭീമമായ ബാധ്യത വരുത്തിവച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോയിന്‍റ് രജിസ്ട്രാറുടെ നടപടി. ഇതില്‍ ശശിധരന്‍ നേരത്തെ ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കുകയും പകരം ആളെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് ആലക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ബിജു ഓരത്തേലും ഡയറക്ടര്‍ സ്ഥാനം രാജിവച്ച് മറ്റൊരാളെ നോമിനേറ്റ് ചെയ്തിരുന്നു.
പതിമൂന്നംഗ ഭരണസമിതിയില്‍ ഇപ്പോള്‍ 10 പേര്‍ മാത്രമാണു നിലവിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് നേതാവും ബാങ്കിലെ ഉദ്യോഗാര്‍ഥിയുമായ കെ.വി. പ്രവീണ്‍ സഹകരണ വിജിലന്‍സിനു നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ജില്ലാ സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ നടപടി സ്വീകരിച്ചത്.

Post a Comment