മേ​യി​ലെ റേ​ഷ​ൻ വി​ത​ര​ണം നാളെ മു​ത​ൽ

 


തി​രു​വ​ന​ന്ത​പു​രം: മേ​യി​ലെ റേ​ഷ​ൻ വി​ത​ര​ണം ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ. സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം ഏ​പ്രി​ലി​ൽ ര​ണ്ട് ദി​വ​സം റേ​ഷ​ൻ​ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും മു​ൻ​മാ​സ​ങ്ങ​ളി​ലെ പോ​ലെ​ത​ന്നെ ഏ​പ്രി​ൽ മാ​സ​വും 78 ശ​ത​മാ​നം റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം റേ​ഷ​ൻ​ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തൃ​പ്തി​ക​ര​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. എ​ല്ലാ മാ​സ​വും 75 മു​ത​ൽ 80 ശ​ത​മാ​നം വ​രെ കാ​ർ​ഡു​ട​മ​ക​ളാ​ണ് റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റാ​റു​ള്ള​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ​ക​ട​ക​ൾ ഷി​ഫ്റ്റ് സം​വി​ധാ​ന​ത്തി​ലും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ സ​മ​യ​വും തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം സം​സ്ഥാ​ന​ത്തെ ഒ​രാ​ൾ​ക്കും റേ​ഷ​ൻ മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും റേ​ഷ​ൻ വാ​ങ്ങാ​ൻ അ​വ​സ​രം ന​ല്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

Previous Post Next Post